Vilakkithala Nair Community
- Home
- Vilakkithala Nair Community
Vilakkithala Nair Community
എതിർപ്പുണ്ടായതിനെത്തുടർന്ന് ഒരു കമ്മീഷനെ നിയോഗിക്കുകയും കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ നായർ വിവാഹങ്ങൾക്കു നിയമസാധുത ഇല്ലെന്നും, അതിനാൽ നിർദിഷ്ട ബിൽ നിയമമാക്കി സംബന്ധവിവാഹത്തിലെ ഭാര്യാമക്കൾക്കു സ്വത്തിൽ അവകാശം നല്കണമെന്നുമായിരുന്നു ശുപാർശ. 1886-ൽ തിരുവനന്തപുരത്തു സ്ഥാപിതമായ ‘മലയാളിസഭ’ മരുമക്കത്തായം, വിവാഹബിൽ, ജന്മി-കുടിയാൻ പ്രശ്നം മുതലായവ ചർച്ചചെയ്യുകയും വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കളിൽ പുതിയൊരു ചിന്താഗതി വളർത്താൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ താമസിയാതെതന്നെ മലയാളിസഭയുടെ ശ്രദ്ധ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞത് ആ സംഘടനയെ നിഷ്പ്രഭമാക്കി. മലയാളിസഭ തുടങ്ങിവച്ച സാമൂഹ്യ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള യത്നങ്ങളിൽ സി. കൃഷ്ണപിള്ളയും, സി.വി. രാമൻപിള്ളയും ഏർപ്പെട്ടു. ‘സാമൂഹ്യപരിഷ്കരണസംഘം’ എന്ന പേരിൽ 1899-ൽ രൂപവത്കരിക്കപ്പെട്ട ഒരു സംഘടന ഏതാനും വർഷം പ്രവർത്തിച്ചു. . സിവി രാമൻ പിള്ള , സി കൃഷ്ണപിള്ള എന്നിവരുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായ കെ. സി. ഷഡാനനൻ നായർ ആണ് 1899 ൽ സമസ്ത കേരള വിളക്കിത്തല നായർ സമാജം രൂപീകരിക്കുന്നത്. മലയാളി സഭയിലെ പ്രവർത്തകനും അധ്യാപകനും ആയിരുന്നു ഷഡാനനൻ നായർ. നായർ സമുദായത്തിലെ അനാചാരങ്ങളും ഉപജാതി വ്യവസ്ഥയും അവസാനിപ്പിക്കുവാൻ കെ .സി.ഷഡാനനൻ നായരുടെ സമുദായ രഞ്ജിനിയും സി.കൃഷ്ണപിള്ളയുടെ സമുദായ പരിഷ്കരിണിയും എന്നി മാസികകൾ കുറേക്കാലം ഊർജസ്വലമായ പ്രവർത്തനം നടത്തി .താലികെട്ടു കല്യാണം, നായർ സമുദായത്തിലെ ഭിന്നവർഗങ്ങളുടെ ഏകീകരണം, നമ്മുടെ വിവാഹക്രമം, ന്നമ്മുടെ വസ്ത്രധാരണം എന്നിങ്ങനെ പല ലഘുലേഖകളും സാമൂഹ്യപരിഷ്കരണ സംഘത്തിൽ നിന്നു പ്രസിദ്ധീകരിക്കുകയുണ്ടായി.
ചട്ടമ്പിസ്വാമികളുടെ ശിഷ്യഗണത്തിലെ പ്രഥമ നായ തീർത്ഥപാദ സ്വാമികൾ ആരംഭിച്ച നായർ പുരുഷാർത്ഥ സേവിനിസഭയിലും ഷഡാനനൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ചരിത്രങ്ങളെ ചിലർ മാറ്റപ്പെടുത്തുന്നതായി കാണാം.
ഈ സംഘടനയുടെ പ്രവർത്തനങ്ങൾ പിന്നീട് മുന്നോട്ടു കൊണ്ടുപോയത് 1903-ൽ സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകൃതമായ ‘തിരുവിതാംകൂർ നായർ സമാജ’മാണ്. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിതമായിരുന്ന നായർ സമാജങ്ങളെ ഏകോപിപ്പിച്ച് സാമൂഹ്യപരിഷ്കരണത്തിൽ അവയെ വ്യാപൃതമാക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ഉദ്ദേശ്യം. 1904-ൽ നായർ സമാജങ്ങളുടെ ഈ സമ്മേളനം നടന്നു. 1905-ൽ ഈ സംഘടന ‘കേരളീയ നായർ സമാജ’മായി രൂപാന്തരപ്പെട്ടു. സമുദായാചാരങ്ങൾ പരിഷ്കരിക്കുക, അവാന്തരജാതി വിഭാഗങ്ങൾ നിർമാർജ്ജനം ചെയ്യുക എന്നിവയായിരുന്നു സംഘടന ശ്രദ്ധകേന്ദ്രീകരിച്ച വിഷയങ്ങൾ. നായർ സമുദായത്തിലെ ദായക്രമം, സ്വത്തവകാശം എന്നിവ വ്യവസ്ഥപ്പെടുത്തുന്നതിനായി 1907-08 കാലയളവിൽ തിരുവിതാംകൂർ സർക്കാർ ഒരു കമ്മിറ്റിയെ നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1912-ൽ ഒന്നാം ആക്റ്റ് പാസ്സാക്കി.
Vilakkithala Nair Community
1926-ലെ രണ്ടാം റഗുലേഷൻ അനുസരിച്ച് നായർ സ്ത്രീക്കു ബ്രാഹ്മണ-സാമന്ത ക്ഷത്രിയ സംബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്കും അച്ഛന്റെ സ്വയാർജിത സ്വത്തിൽ ഒരു ഭാഗത്തിന് അവകാശമുണ്ടായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥയുടെ തകർച്ചയിലേക്കും മക്കത്തായം പ്രബലമാകുന്നതിലേക്കും ഇതു വഴിതെളിച്ചു. നായർ സ്ത്രീക്കു ഭർത്താവിന്റെ സ്വത്തിൽ അവകാശം ലഭിച്ചു. ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും നിയന്ത്രിക്കാനായി. 1920-ൽ കൊച്ചിയിൽവന്ന നായർ റഗുലേഷനെത്തുടർന്ന്, നമ്പൂതിരി, നായർ ഭാര്യയ്ക്കും സന്തതികൾക്കും ചെലവിനു കൊടുക്കാൻ ബാധ്യസ്ഥനായി. 1937-ലും കൂടുതൽ പുരോഗമനപരമായ ഒരു നായർ ആക്റ്റ് കൊച്ചിയിൽ പ്രാബല്യത്തിൽ വന്നു.
1910-ൽ നടന്ന സമ്മേളനത്തിൽ നായർ സമുദായത്തിലെ വിവാഹ സമ്പ്രദായത്തിന് നിയമസാധുത്വം നല്കുക, മരുമക്കത്തായ സമ്പ്രദായം പരിഷ്കരിക്കുക എന്നീ കാര്യങ്ങൾ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടു. പ്രക്ഷോഭങ്ങളെത്തുടർന്ന് മരുമക്കത്തായ കുടുംബങ്ങൾക്ക് ആവശ്യമായ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കാൻ ദിവാൻ ബഹദൂർ എ. ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയിൽ ഒരു ‘മരുമക്കത്തായ സമിതി’യെ ഗവൺമെന്റു നിയോഗിച്ചു. നിലവിലിരിക്കുന്ന മരുമക്കത്തായ വിവാഹങ്ങൾ സമവായത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെട്ടവയാണെന്നും, മലബാറിലെ നിയമം അനുശാസിക്കുന്നതുപോലെ രജിസ്ട്രേഷന്റെ ആവശ്യം ഇല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. ഒരു നായർ ഭർത്താവിന്റെ സ്വയാർജിത സ്വത്തിൽ പകുതി ഭാര്യയ്ക്കും, പകുതി തറവാട്ടിലേക്കും ലഭിക്കേണ്ടതാണെന്നും അവർ നിർദ്ദേശിച്ചു.[14]
അതുപോലെയാണ് കേരളത്തിൽ പഴയ തെക്കൻ,തിരുവിതാംകൂറിൽ കൽകുളത്ത് ചന്ദ്രനനൻ്റെ മകനായിജനിച്ച ഷഡാനനൻനായർ ( ഷഡാനന്ദൻ) അദ്ദേഹമായിരുന്നു 1899-1900 ൽ ആദ്യമായി നായർസംഘടന രൂപീകരിച്ചത്. ആ സംഘടനയുടെ പേരാണ് സമസ്ത കേരള വിളക്കിത്തലനായർസമാജം. അദ്ദേഹം നായർ ജാതിക്കിടയിലെ അന്ത: ഛിദ്രവും, അനാചാരവും തുടച്ച് നീക്കി, ഉപജാതി വ്യവസ്ഥ ഇല്ലാതാക്കാൻ ശ്രമിച്ചു.CV രാമൻപിള്ള, C ക്യഷ്ണപിള്ള എന്നിവർക്കൊപ്പം മലയാളി മെമ്മോറിയലിൽ പ്രവർത്തിച്ചു.സംസ്ക്യതഅദ്ധ്യാപകൻ, ജ്യോതിഷ പണ്ഡിതൻ, മലയാള ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഷഡാനനൻനായരുടെ സമുദായ രഞ്ജിനിയും, C കൃഷ്ണപിള്ളയുടെ സമുദായപരിഷ്കരിണിയും നായർ സമുദായത്തിൻ്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിച്ചു.
Vilakkithala Nair Community
തിരുവനന്തപുരത്തെ വെട്ടിമുറിച്ച കോട്ട വിശാഖം തിരുനാളിൻ്റെ ജ്യോതിഷ പണ്ഡിതനായിരുന്ന തൻ്റെ 17-മത്തെ വയസ്സിൽ ഷഡാനനൻ പ്രവചിച്ചതാണെന്നും പറയപ്പെടുന്നു.
1800 ൻ്റെ അവസാന ഘട്ടത്തിൽ ഷഡാനനൻനായർമാർത്താണ്ഡം കോടതി വഴി കേസ്സ് പറഞ്ഞാണ് “നായർ” സ്ഥാനം നേടിയെടുത്തതെന്നും അന്നത്തെ കോടതി രേഖകൾ പരിശോദിച്ചാൽ അറിയാൻ പറ്റുമെന്ന് ആ തലമുറയിൽപ്പെട്ടവർ പറയുന്നു.എന്നാൽ ഷഡാനനൻനായർ ആദ്യത്തെ നായർ സംഘടന രൂപീകരിച്ച് 14 വർഷം കഴിഞ്ഞ ശേഷമാണ് മന്നത്തു പത്മനാഭപിള്ള സവർണ്ണ ജാതിക്കാരുടെ അടിച്ചമർത്തലിനെതിരെ ശക്തമായി മുന്നോട്ട് വന്ന് NSS രൂപീകരിക്കുന്നത്. NSS എന്ന സംഘടനയുടെ ബൈലായിൽ മറ്റു വിവിധ നായർ സമുദായങ്ങൾ ഉൾപ്പെട്ടിട്ടുള്ളതുപോലെ വിളക്കിത്തലനായർസമുദായവും ഉൾപ്പെട്ടിട്ടുണ്ട്.
വിളക്കിത്തലനായർസഭ ആചാര്യനായി ഷഡാനൻ നായരേയും, വൈദ്യ ചികിത്സയുടെ ഭാഗമായി ഗുരുവായി ശുശ്രുത മഹർഷിയേയും അംഗീകരിച്ചിട്ടുണ്ട് നവംബർ ഒന്ന് ഷഡാനനജൻമദിനമായി വിളക്കിത്തലനായർസഭആചരിച്ച് വരുന്നു.
വിളക്കിത്തലനായരും വൈദ്യർസ്ഥാനികളും...
AD 16 നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്ന് കരുതുന്ന കേരളോത്പത്തി എന്നാ ഗ്രന്ഥത്തിലും ശങ്കരാചാര്യ വിരചിതം എന്ന് കരുതുന്ന ജാതിനിർണയത്തിലും മലയാള ശൂദ്രന്മാരിലെ അവാന്തര വിഭാഗങ്ങളിൽ വിളക്കിത്തലവൻ എന്നൊരു വിഭാഗത്തെപ്പറ്റി പരാമർശമുണ്ട്.
നമ്മുടെ കൊച്ചു കേരളം ചെറിയ പല നാട്ടുരാജ്യങ്ങൾ ആയി വിഭജിക്കപ്പെട്ടിരുന്നതും ഇവർ തമ്മിൽ യുദ്ധവും മറ്റു വൈദേശിക ശക്തികളോടും യുദ്ധം ചെയ്തിരുന്നു. കുളച്ചൽ യുദ്ധം,ഡച്ചുകാർക്കെതിരെയുള്ള യുദ്ധങ്ങളിൽ മുറിവേറ്റിരുന്ന ഭടന്മാരെ ശുശ്രൂഷിക്കുകയും വൈദ്യ സഹായങ്ങൾ നല്കിയിരുന്നതും വിളക്കിത്തലനായർ പുരുഷന്മാരുടെ ജോലിയായിരുന്നു. ചരിത്ര പുസ്തകങ്ങളിൽ ഇതിനുവേണ്ടുന്ന നിരവധി തെളിവുകൾ ഉണ്ട്.
ഇങ്ങനെവൈദ്യ സഹായം ചെയ്തുവന്നിരുന്ന ഈസമുദായത്തിലെ പുരുഷന്മാരെ തെക്കൻ തിരുവിതാംകൂറിൽ പേരിനൊപ്പം വൈദ്യർ എന്നാണ് വിളിച്ചു വന്നിരുന്നത്. തലമുറകൾ കഴിഞ്ഞപ്പോൾ വൈദ്യ വൃത്തി പലരും ഉപേക്ഷിച്ചേങ്കിലും സമൂഹം ഇവരെ വൈദ്യർ എന്ന് തന്നെ വിളിച്ചു പോന്നിരുന്നു (ഉദാഹരണം – സമാജം സ്ഥാപക ട്രെഷറർ ആയിരുന്ന കൃഷ്ണൻ വൈദ്യർ,വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ ഒരു ജന്മിയായിരുന്ന കൃഷ്ണൻ വൈദ്യർ വൈദ്യ വൃത്തി ചെയ്തിരുന്നില്ല, എങ്കിൽ പോലും പാരമ്പര്യമായ ആ സ്ഥാനപേരിൽ ആണ് അദ്ദേഹം അറിയപ്പെട്ടത് ),
Vilakkithala Nair Community
(ചിത്രം 1. -കുളച്ചൽ യുദ്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു നിർമിതി -കടപ്പാട് (Figure 1.കുളച്ചൽ യുദ്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു നിർമിതി – 2.ശ്രീ. അപ്പാവു വൈദ്യർ – ബാലചികിത്സകൻ 3. ശ്രീ. രാമൻ വൈദ്യർ – നേത്രരോഗ വിദഗ്ധൻ ) |