Our Gallery

vilakkithala nair

വിളക്കിത്തലനായർചരിത്രം

vilakkithala nair history

പഴയകേരളത്തിന്റെഭാഗമായ തെക്കൻ തിരുവിതാംകൂറിൽ ഉടലെടുത്ത ഒരു സമുദായമാണ് വിളക്കിത്തല നായർ,തമിഴിൽ വിളക്ക് എന്നാൽ വിശദീകരണം തലവൻ എന്നാൽ നേതാവ് എന്നാണ് അർത്ഥം വരുന്നത്.

vilakkithala nair

വിവിധ നായർ ജാതികളും അവരുടെ തൊഴിലുകളും.

  1. വിളക്കിത്തല നായർ
    തൊഴിൽ: കൊട്ടാരം വൈദ്യൻമാർ
  2. ഇല്ലത്ത് നായർ
    തൊഴിൽ: സൈന്യ സേവനവും, കൃഷിയും
  3. സ്വരൂപത്ത് നായർ
    തൊഴിൽ: കാര്യസ്ഥ പണിയും പടയാളികളും
  4. കിരിയത്ത് നായർ
    തൊഴിൽ: കുടുംബനാഥൻ. അവൻ്റെ കിരിയം (വീട്) കാര്യങ്ങളിൽ പങ്കെടുക്കുന്നവർ.
  5. വാണിയ നായർ
    തൊഴിൽ :എണ്ണ ആട്ടുന്നവർ
    (പ്രധാന വ്യക്തി ലീലാ ഗ്രൂപ്പ് കൃഷ്ണൻ നായർ )
  6. അത്തികുറിശ്ശി നായർ
    തൊഴിൽ : ശവം ചുടുന്നവർ
  7. ആന്തൂരാൻ നായർ

    തൊഴിൽ : കലവും ചട്ടിയും ഉണ്ടാക്കുന്നവർ
    (പ്രധാന വ്യക്തി: CPM സെക്രട്ടറി p ഗോവിന്ദൻ മാസ്റ്റർ)

  8. വെളുത്തേടത്ത് നായർ 
    തൊഴിൽ: വസ്ത്രം കഴുകി വെളുപ്പിക്കൽ
    (പ്രധാന വ്യക്തി മുൻ ദേവസ്വം പ്രസിഡന്റ് അനന്ത ഗോപൻ)
  9. ഇടച്ചേരി അഥവ പണ്ടാരി നായർ
    തൊഴിൽ :അജപാലൻ മാർ
  10. ഓടത്ത് നായർ 
    തൊഴിൽ : വഞ്ചി ഉണ്ടാക്കുന്നവർ
  11. ഊരാളി നായർ
    തൊഴിൽ :മരം കേറുന്നവർ
  12. പദമംഗലം നായർ
    തൊഴിൽ :ക്ഷേത്രകാര്യങ്ങൾക്ക് വിളക്ക് പിടിക്കുന്നവർ
  13. പള്ളിച്ചാൻ നായർ
    തൊഴിൽ : പല്ലക്ക് ചുമക്കുന്നവർ
  14. തല നായർ
    തൊഴിൽ : ചുണ്ണാമ്പ് ഉണ്ടാക്കുന്നവർ
  15. മണിയാണി നായർ
    തൊഴിൽ : യാദവ പശുക്കളെ മേയ്ക്കൽ
  16. ചെമ്പോട്ടി നായർ
    തൊഴിൽ : ചെമ്പുപാത്രത്തിൽ പണിയെടുക്കുന്നവർ
  17. മേനോക്കി നായർ
    തൊഴിൽ :

    മേൽനോട്ടം വഹിക്കുന്നവർ

തുടങ്ങി116 നായർ വിഭാഗങ്ങളും അവർക്ക് പാരമ്പര്യമായി പ്രേത്യകം പ്രേത്യകം  കുല തൊഴിലുകളും ഉണ്ട് .

vilakkithala nair

(വിളക്കിത്തലരായർ, വിളക്കിത്തറവൻ, വിളക്കിത്തലവർ) ഈ  മൂന്ന് സമുദായങ്ങളും പരമ്പരാഗത വൈദ്യശാസ്ത്രം ചെയ്യുന്ന വിളക്കിത്തൽ നായർ സമുദായവുമായി ബന്ധമുള്ളവരല്ല

പഴയകേരളത്തിന്റെഭാഗമായ തെക്കൻ തിരുവിതാംകൂറിൽ ഉടലെടുത്ത ഒരു സമുദായമാണ് വിളക്കിത്തല നായർതമിഴിൽ വിളക്ക് എന്നാൽ വിശദീകരണം തലവൻ എന്നാൽ നേതാവ് എന്നാണ് അർത്ഥം വരുന്നത്.

വിളക്കിത്തല നായർ ഒരു ഇൻറർ മീഡിയറ്റ് നായർസമുദായമാണ്

തിരുവിതാംകൂറിൽ116ഓളംവരുന്നനായർവിഭാഗങ്ങളിൽതന്നെവിളക്കിത്തലനായരുടെജനസംഖ്യയാണ് വളരെ കൂടുതലായി ഉള്ളത്. ഇവർ രാജ ബ്രാഹ്മണ സേവകർ ആയിരുന്നു.

വിളക്കിത്തല നായന്മാരുടെ  പാരമ്പര്യകുല തൊഴിൽ വൈദ്യ ചികിത്സ ആയിരുന്നു.

History of Vilakkithala Nair

തിരുവിതാംകൂറിലെ പത്മനാഭപുരം കൊട്ടാരം തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരം കോട്ടയത്തെ തെക്കുംകൂർ കൊട്ടാരം, ചിറക്കൽ കൊട്ടാരംഎന്നിവിടങ്ങളിലെ പ്രധാനപ്പെട്ട വൈദ്യൻമാർ വിളക്കിത്തലനായൻമാർ ആയിരുന്നു.കൊട്ടാരoവൈദ്യൻമാരായഅപ്പാവുവൈദ്യന്‍(നീലകണ്ഠൻനാരായണൻ)ബാലചികിത്സകൻ,രാമൻവൈദ്യൻ(നേത്രരോഗവിദഗ്ധൻ)തുടങ്ങിയവർഎടുത്ത്പറയേണ്ടഉദാഹരണങ്ങൾമാത്രമാണ്.

കൊട്ടാരവുമായി ബന്ധപ്പെട്ട വിഭാഗമായതുകൊണ്ട് ഈ സമുദായത്തിന് ക്ഷേത്രങ്ങളിലോ പൊതുവഴി സഞ്ചാരത്തിലോ,മാറുമറയ്ക്കുന്നതിനോ,വേദം പഠിക്കുന്നതിനോ ഒന്നും തന്നെ ഒരിടത്തും അയിത്തമോ മറ്റു തടസ്സമോകല്പിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഗൂദ്രന് വേദം പഠിക്കാൻ പാടില്ലാ എന്നും അതു കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി വീഴ്ത്തണം ഇതായിരുന്നു ചാതുർവർണ്യ വ്യവസ്ഥയിലെ മനുവാദം. ഇതിനെതിരെ ചട്ടമ്പിസ്വാമികൾക്ക് വേദാധികാരനിരൂപണം തന്നെ എഴുതേണ്ടി വന്നതുനായർവിഭാഗത്തിലെ ഏത് നായർക്ക് വേണ്ടി ആയിരുന്നു എന്നത് ഉത്തരം കിട്ടേണ്ട വലിയ ചോദ്യമാണ്.

vilakkithala nair

തിരുവിതാംകൂർ നായർ പട്ടാളത്തിലും വിവിധ നായർ സമുദായങ്ങൾക്കൊപ്പം വിളക്കിത്തലനായർസമുദായവുംജോലിചെയ്തിരുന്നതായിതിരുവിതാംകൂർകൊട്ടാരംരേഖകളിൽനിന്നുംമനസ്സിലാക്കാൻ കഴിയും. എന്നാൽ മുപ്പതിന് മുകളിൽ വരുന്ന മറ്റു നായർസമുദായങ്ങളിൽ പലർക്കുംപൊതുവഴിസഞ്ചാരസ്വാതന്ത്ര്യവുംമാറുമറക്കിലുംക്ഷേത്രപ്രവേശനവുംഅനുവദിക്കപ്പെട്ടിരുന്നില്ല എന്നത് യഥാർത്ഥചരിത്രംപഠിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും.

കൂടാതെസവർണ്ണവിഭാഗമായബ്രാഹ്മണനിൽനിന്നും,നമ്പൂതിരിമാരിൽനിന്നുമൊക്കെതീഷ്ണമായഅനുഭവങ്ങളുംഅവഗണനയുംഅടിച്ചമർത്തലും ഉണ്ടായതിന്റെ പരിണിതഫലമാണ് 1914-ൽഎൻഎസ്എസ് എന്ന  സംഘടനാ രൂപീകരണത്തിന് മന്നത്തുപദ്മനാഭനെ  പ്രേരിപ്പിച്ചത്.

നായർ എന്നതു ഒരു ജാതി അല്ലായിരുന്നു!

ജാതിക്കൊപ്പമുള്ളവെറും ഒരുസ്ഥാനപേരായതു കൊണ്ട്മന്നത്തുപത്മനാഭൻ,ഷഡാനനനൻനായരുടേയും,സി കൃഷ്ണ പിള്ളയുടേയും ആശയമായ ഉപജാതി വ്യവസ്ഥ ഇല്ലാതാക്കി116 ഓളം വരുന്നനായർജാതികളുടേയുംഏകീകരണത്തിന് വേണ്ടി പ്രവർത്തിക്കുകയും, അതിൽ ഒരു പരിധി വരെവിജയം കൈവരിക്കുകയുംചെയ്തു.

നായർവിഭാഗത്തിലെഅവാന്തരവിഭാഗങ്ങൾക്കൊപ്പംഅദ്ദേഹംസമപന്തിഭോജനംനടത്തുകയുംചെയ്തു.

പ്രാദേശിക തലത്തിൽ അറിയപ്പെട്ടിരുന്ന “ചൂത്തരൻ” അഥവ ശൂദ്രവിഭാഗത്തെനായർ ആക്കാൻ വിദേശ ഗവൺമെന്റിന് നിവേദനം നൽകുകയും ശുദ്ര റെഗുലേഷന് പകരം നായർ റെഗുലേഷൻ ഉണ്ടാക്കുകയും ചെയ്തു. 

കൂടാതെ,നായർജാതിക്കിടയിലെജാതിഭേദംപാടില്ലെന്ന്അദ്ദേഹംപ്രസംഗിക്കുകയു ചെയ്തു.

മാത്രമല്ല പണ്ഡിതനായ K പരമുപിള്ള നിർദേശിച്ച നായർ സർവീസ് സൊസൈറ്റി അഥവ N S S ൽ ആകെകൂടി 116 നായർജാതികളിൽ വിരലിൽ എണ്ണാവുന്ന നായർ ജാതികൾ മാത്രം ഉൾപ്പെട്ടതു കൊണ്ട് അംഗബലം കുറവായിരുന്നു.   അതുകൊണ്ട് തന്നെ  പ്രമാണി നായരും, നോർമൽ നായരും തമ്മിലുള്ള അന്തരം മാറേണ്ട ആവശ്യകതയും മന്നത്തിന് ബോധ്യപ്പെട്ടു. ആയതു കൊണ്ട് തന്നെ 116 നായർ ജാതികളും ഒരു വ്യത്യാസവും ഇല്ലന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

എന്നാൽ 1904 – ൽ തിരുവനന്തപുരത്ത് വച്ച് നടന്ന നായർ ഏകീകരണ സമ്മേളന പ്രമേയം അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചത്ഷഡാനനൻ നായർആയിരുന്നു.

1936 ലെ ക്ഷേത്രപ്രവേശന വിളംബരമായി ബന്ധപ്പെട്ട് വിവിധ നായർ സഘടനകൾക്ക് ക്ഷേത്രപ്രവേശന വിളംബരത്തിൽ പങ്ക് എടുക്കേണ്ടതായി വന്നിട്ടുണ്ട് എന്നുള്ളത് ചരിത്ര സത്യമാണ്.

 ആദ്യത്തെനായർ സംഘടനാരൂപീകരണം

തെക്കൻ തിരുവിതാംകൂറിന്റെ ഭാഗമായകല്കുളത്ത് ജനിച്ച ചന്ദ്രാനനൻ നായരുടെ മകനായ ഷഡാനനൻനായരും(ഷഡാനനസ്വാമികൾ)സികഷ്ണപിള്ളയുംആയിരുന്നുനായർവിഭാഗങ്ങളിലെഅന്ത:ഛിദ്രവുംഅനാചാരവുംതുടച്ച്നീക്കി116ഓളംവരുന്നനായർവിഭാഗങ്ങളെഒന്നാക്കിമാറ്റി,നയർവിഭാഗങ്ങളിലെഉപജാതിവ്യവസ്ഥഇല്ലാതാക്കി,ഒറ്റനായർജാതിആക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചത് .

തുടർന്ന്1899ൽആദ്യത്തെനായർസംഘടനരൂപീകരിക്കുന്നത്ഷഡാനനൻനായർആയിരുന്നു.ആസംഘടനയുടെപേരാണ്സമസ്തകേരളവിളക്കിത്തലനായർസമാജം

തുടർന്ന്സമുദായരഞ്ജിനിഎന്നതന്റെമാസികയിലൂടെഷഡാനനൻനായരുംസമുദായപരിഷ്കരിണിഎന്നമാസികയിലൂടെസികൃഷ്ണപിള്ളയുംനായർഏകീകരണത്തിനായിപ്രവർത്തിച്ചു.

ഷഡാനനൻനായർ ജ്യോതിഷ പണ്ഡിതൻ ,ശ്രീമൂലംപ്രജാസഭാംഗം,മലയാള ഭാഷാ പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്ഥനാണ്, കൂടാതെ 1891ജനുവരി1ന്അന്നത്തെമഹാരാജാവിന് നൽകിയനിവേദനമായ മലയാളിമെമ്മോറിയലിൽ”ഇതിന്റെഉപജ്ഞാതാവായ,ബാരിസ്റ്റർജികെപിള്ള,ഡോക്ടർപല്പു,കെപിശങ്കരമേനോൻ,സി.വിരാമൻപിള്ള,കാവാലംനീലകണ്ഠൻപിള്ള,സി.കൃഷ്ണപിള്ള,എന്നിവർക്കൊപ്പംകെ.സിഷഡാനനൻനായരുംഉൾപ്പെട്ട്കൊണ്ടാണ്10028പേരുടെ ഒപ്പ്ശേഖരിച്ച് മഹാരാജാവിന് നൽകിയത്. 

ഇതുവിളക്കിത്തലനായർ സമുദായത്തിന് എന്നുംഅഭിമാനിക്കാവുന്ന ഒന്നാണ്. ഈ നിവേദനത്തിലെ പ്രധാന ആവശ്യം തിരുവിതാംകൂറിൽ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്ക് പ്രാധാന്യംനൽകുക.കൂടാതെജാതിമത പരിഗണന ഇല്ലതെ ഉദ്ദ്യോഗങ്ങളിൽ നാട്ടുകാർക്ക് മുൻഗണന നൽകുക,നിയമനങ്ങളിൽ ആനുപാതിക പ്രാധിനിത്യം നൽകുകഎന്നതായിരുന്നു മലയാളി മെമ്മോറിയലിലെ പ്രധാന ആവശ്യങ്ങൾ .

vilakkithala nair

ശ്രീമൂലംപ്രജാസഭയിൽ ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയ്ത എംഎൽഎമാർ ഉണ്ടായിരുന്നത് വിളക്കിത്തലനായർസമുദായത്തിനായിരുന്നു.

1, ഷഡാനനൻനായർ

2 അപ്പാവു വൈദ്യൻ

3 കല്ലട നാരായണൻനായർ

ഷഡാനനൻ നായർ

അന്നത്തെകാലഘട്ടത്തിൽസ്വന്തംസമുദായത്തിന്റെദാരിദ്ര്യംനിറഞ്ഞഅവസ്ഥമഹാരാജാവിനെബോധ്യപ്പെടുത്തുകയും,കൂടാതെതന്റെസമുദായത്തിലെവിദ്യാർത്ഥികൾക്ക്മുഹമദീയർക്ക്നൽകുന്നഫീസിളവുകൾ,സ്കോളർഷിപ്പുകൾഎന്നിവവേണമെന്ന്ആവശ്യപ്പെട്ടു.കൂടാതെബാർബർഎന്നാൽഒരുതൊഴിലാണെന്നും,തന്റെസമുദായംബാർബർഅല്ലാവിളക്കിത്തലനായർആണെന്നുംനിരവധിതെളിവുകൾഅദ്ദേഹംമഹാരാജാവിന് മുമ്പിൽ  ഹാജരാക്കിട്ടുണ്ട്.  

കൂടാതെ തന്റെ സമുദായത്തിലെ സ്ത്രീകൾ സൂതികർമ്മിണികൾആണെന്നും,പുരുഷൻമാർവൈദ്യൻമാർആണെന്നുംഅവർക്ക്ഈമേഖലയിൽകൂടുതൽപ്രാവീണ്യംനൽകണമെന്നും അതോടൊപ്പം ആ കാലത്ത് പ്രചാരം ഏറിവരുന്നആധുനിക വൈദ്യമായഅലോപതിസ്വന്തംരാജ്യത്തും,വിദേശത്തുംപഠിക്കാൻഅവസരമൊരുക്കണമെന്നുംആവശ്യപ്പെട്ടു,കൂടാതെപൊതുസമൂഹത്തിനായിആശുപത്രികൾ,പോലീസ്സ്റ്റേഷനുകൾകോടതികൾസ്കൂളുകൾഎന്നിവപുതുതായിസ്ഥാപിക്കണമെന്നുംപഴയവപുനരുദ്ധാരണംനടത്തണമെന്നും,മാർക്കറ്റുകൾ,കനാലുകൾഎന്നിവനവീകരിക്കണമെന്നുംആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനെല്ലാംദിവാൻനൽകിയമറുപടിശ്രദ്ധേയമാണ്”എന്നാൽസ്വർഗ്ഗീയഷഡാനനന്റെമരണംവളരെദുരൂഹവുംഅത്ഭുതംനിറഞ്ഞതുമാണ്.1959ൽഎവിടെവച്ചോമരിച്ചുഎന്നും,അദ്ദേഹത്തിന്റെസ്വത്തുക്കൾബന്ധുക്കൾപങ്കിട്ടെടത്തുഎന്നുംബന്ധുക്കൾതന്നെസാക്ഷ്യപ്പെടുത്തുമ്പോൾദുരൂഹതയേറുന്നു.മക്കളും,ഭാര്യയുംഇല്ലാതിരുന്നതും,വളരെപ്രശസ്തനുമായിരുന്നഒരാൾമരിച്ചത്,സമൂഹമോ,കുടുംബക്കാരോഅറിഞ്ഞില്ലാഎന്നുപറയുന്നതുംശവശരീരംഎവിടെമറവ്ചെയ്തുഎന്നതറിയില്ലാഎന്നുപറയുന്നതുംപലസംശയങ്ങൾക്കുംആക്കoക്കുട്ടുന്നഒന്നാണ്,നിയമപ്രകാരം,ഭാര്യയും,മക്കളുംഇല്ലാത്തതും,കൂടാതെഅതിപ്രശസ്തനുമായഒരാളുടെസ്വത്തുക്കൾപങ്കിടണമെങ്കിൽഒരുപാട്നിയമനടപടിക്രമങ്ങൾപാലിക്കേണ്ടതുണ്ട്.

ചട്ടമ്പിസ്വാമികളുടെശിഷ്യഗണത്തിലെപ്രഥമനായതീർത്ഥപാദസ്വാമികൾആരംഭിച്ചപുരുഷാർത്ഥസേവിനിസഭയിലുംഷഡാനനൻപ്രവർത്തിച്ചിട്ടുണ്ട്.എന്നാൽഷഡാനനന്റെപലചരിത്രങ്ങളുംചിലർമറച്ച്കൊണ്ടുവരികയാണ്.അവിവാഹിതനും,ജ്യോതിഷമെന്നദൈവീകകലയിലുംഅഗ്രഗണ്യനായിരുന്നഷഡാനനൻനായർവിശാഖംതിരുനാളിന്റെകാലഘട്ടത്തിൽഅദ്ദേഹത്തിന്റെരാജസഭയിൽ17ാംവയസ്സിൽമറ്റുജ്യോതിഷപണ്ഡിതൻമാർക്കൊപ്പംഉണ്ടായിരുന്നുഎന്നും,രാജാവ്എന്നുംപുറത്ത്പോകുമ്പോൾഏത്കോട്ടവാതിലൂടെ ഇന്ന് പുറത്ത് പോവും എന്ന് രഹസ്യമായി ആരായുകയുംതിരിച്ചുവരുമ്പോൾശെരിഉത്തരംപറഞ്ഞജ്യോതിഷൻമാർക്ക്സ്വർണ്ണനാണയങ്ങളുംമറ്റുസമ്മാനങ്ങളും നൽകുന്ന പതിവ് ഉണ്ടായിരുന്നുവെന്നും  പറയപ്പെടുന്നു.

ഒരുദിവസം,രാജാവ്എല്ലാജ്യോതിഷൻമാരേയുംഒന്നുപരീക്ഷിക്കുവാൻതീരുമാനിക്കുകയും, അന്ന് *കോട്ടവെട്ടിമുറിച്ച്പുറത്ത്പോവുകയുംചെയ്തു,തിരികെവന്ന്എല്ലാജ്യോതിഷൻമാരുംകാലേകൂട്ടിഎഴുതിനൽകിയകുറിപ്പുകൾവായിക്കുകയും,എന്നാൽ ഷഡാനനൻ മാത്രം ഇന്ന് തിരുമനസ്സ് കോട്ട വെട്ടി മുറിച്ച് പുറത്ത് പോവും എന്ന് എഴുതി അദ്ദേഹത്തിന്റെ കുതിര വണ്ടിയിൽ വച്ചിരുന്നു എന്നാണ് ചരിത്രം .അങ്ങനെയാണ്  വെട്ടി മുറിച്ച കോട്ട ഉണ്ടായത് (ഈ ചരിത്രം ബന്ധുവായ ശ്രീ രമേഷ് നൽകിയ വിവരണവും കൂടാതെ ഗൂഗിളിൽ ഉള്ളതുമാണ് )

vilakkithala nair

രാജകൊട്ടാരത്തിൽനിന്നുംഎന്ത്തന്നെസമ്മാനമായി ലഭിച്ചാലും ദേവസ്വത്തിനും പാവങ്ങൾക്കുമായി നൽകാൻപറയുമായിരുന്ന ഒരു യോഗിവര്യൻ ആയിരുന്നു സ്വർഗ്ഗീയ ഷഡാനന സ്വാമികൾ …… വിവാഹ ജീവിതം പോലും നയിക്കാതെ  ഒരു യോഗിയെ പോലെ ജീവിച്ച് മരിച്ച അദ്ദേഹത്തെസമുദായം,ആചാര്യനെക്കാൾ,സ്വാമിഎന്നപരിവേഷത്തിലൂടെചട്ടമ്പിസ്വാമിയെ പോലെ കാണാനാണ് ആഗ്രഹിച്ചത്.

“കൊട്ടാരംവൈദ്യൻ അപ്പാവു വൈദ്യൻ”

അതുപോലെതന്നെയായിരുന്നുകൊട്ടാരംവൈദ്യനും,ഉത്തരകേരളവിളക്കിത്തലനായർമഹായോഗനേതാവും,ശ്രീമൂലംപ്രജാസഭാംഗവുo,സംസ്കൃതപണ്ഡിതനുമായിരുന്ന നാരായണൻ നീലകണ്ഠൻഅപ്പാവു വൈദ്യൻ.

കോട്ടയംചാലുകുന്നിലുള്ളപാളയത്തിൽ ഭവനത്തിൽ കൊല്ലവർഷം 1886 നവംബർ 27 ന് ജനിച്ചു.നാരായണൻവൈദ്യരുടെയുംപാർവതിഅമ്മയുടെയുംമകനായിരുന്നുആയുർവേദത്തോടൊപ്പംബാലചികിത്സയിലുംഅതീവനിപുണനായിരുന്ന നീലകണ്ഠൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷംകോട്ടയംഒളശഎന്നനഗരപ്രാന്തത്തിനടുത്തുള്ളഗ്രാമത്തിലെസംസ്കൃതപണ്ഡിതനായിരുന്നതകിടിയേൽമാത്തനാശാന്റെശിക്ഷണത്തിൽസംസ്കൃതംഅഭ്യസിക്കുകയുംതുടർന്ന്,പ്രശസ്തപണ്ഡിതനും കവിയുംആയിരുന്നപായ്വള്ളിക്കൽമഠത്തിൽസുബ്രഹ്മണ്യൻപോറ്റിയുടെഅടുക്കൽനിന്നും,സംസ്കൃതത്തിൽഉപരിപഠനംനേടി,കൂടാതെ,ആയുർവേദത്തിലും,സംസ്കൃതത്തിലുംഅഗാധമായപാണ്ഡിത്യംഉണ്ടായിരുന്നപന്തളംകൃഷ്ണവാര്യരിൽ നിന്നും അഷ്ടാംഗഹൃദയവും അഷ്ടാംഗ സംഗ്രഹവും അഭ്യസിച്ചു. തുടർന്ന് പിതാവിനോടൊപ്പം ലേഖ ശസ്തമായ രീതിയിൽ വൈദ്യചികിത്സ നടത്തി വരികയും വലിയ ഒരു കൂട്ടം ശിഷ്യഗണങ്ങൾ തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ചരിത്രം

തെക്കൻകൂർ ഭരിച്ചിരുന്നതളിയിൽ രാജാവ് മധുരയിൽ നിന്നും സിദ്ദിയുള്ള ഒരു യോഗിയുടെ നിർദ്ദേശപ്രകാരംരാജപത്നിയെചികിത്സിക്കാനായി ചിന്താമണി വൈദ്യം അറിയാവുന്ന നാരായണൻ വൈദ്യരെ കൊട്ടാരത്തിൽ എത്തിക്കുകയും, ചികിത്സയിൽ അതീവ തൃപ്തനായ രാജാവ് പാളയത്ത് കരം ഒഴിവാക്കി ഏക്കറുകണക്കിന് ഭൂമി നൽകി എല്ലാവിധ സഹായവും ചെയ്തു കൊട്ടാരത്തിനടുത്തായിപാർപ്പിക്കപ്പെട്ടു. രാജാവ് നടക്കുന്ന വഴിയിൽ അന്ന് അയിത്ത ജാതിക്കാർക്ക് നടക്കാൻ പോലും പറ്റാത്തകാലഘട്ടത്തിലാണ് രാജാവ് കൊട്ടാരത്തിന് ഏറ്റവും അടുത്തായി ഉള്ള സ്ഥലം വൈദ്യകുടു:ബത്തിന് നൽകിയത് .  ഇതിൽ നിന്നുംമനസ്സിലാക്കേണ്ടത് വിളക്കിത്തല നായർസമുദായം അയിത്തജാതിക്കാർ അല്ലായിരുന്നു എന്നാണ്. രാജആവശ്യങ്ങൾക്ക് വരുമ്പോൾ വില്ലുവണ്ടിയും രാജമുദ്രയുള്ള ശംഖും കൈവടിയും വൈദ്യനുംഉണ്ടായിരുന്നുഎന്നതാണ്ചരിത്രം ആയൂർവേദത്തെ പറ്റിയുള്ളപല സംസ്കൃത ഗ്രന്ഥങ്ങളിലും അപ്പാവു വൈദ്യരുടെ പേര് കാണാം. ശ്രീമൂലംപ്രജാസഭയിൽ.

വിളക്കിത്തലനായർ സമുദായത്തെ പറ്റിയും, അതിലെ അംഗങ്ങളെ പറ്റിയും എന്നുംവ്യാകുലനായിരുന്ന അപ്പാവ് വൈദ്യൻ ഒരിക്കൽ തിരുവിതാംകൂർ ദിവാന്   മുദായത്തിലെ അടിസ്ഥാന വർഗ്ഗക്കാർക്ക് വേണ്ടി ഒരു നിവേദനം നൽകി. ആ നിവേദനം സ്വീകരിച്ചുകൊണ്ട് ദിവാൻ നൽകിയ മറുപടിഇങ്ങനെയായിരുന്നു !! ബഹുമാന്യ അപ്പാവ് വൈദ്യൻ വിളക്കിത്തല നായന്മാർ *കൃഷിക്കാർ* ആയിരുന്നു എന്ന് ഞാൻ ഇതുവരെ ധരിച്ചിരുന്നില്ല, അവർ ഒന്ന് രണ്ട് നിശ്ചിതതൊഴിലുകളിൽ ഏർപ്പെടുന്നുണ്ട് എന്നാണ് ഞാൻ ഇതുവരെ കരുതിയിരുന്നത്. ഞാൻ അത് തീർത്തും പറയുന്നു .അതുകൊണ്ട് അവർക്കെല്ലാം ആവശ്യം കൃഷിഭൂമി അല്ല, മറിച്ച് വാസസ്ഥലമാണ്. ഇരുപത്തിയേഴായിരം വിളക്കിത്തല നായന്മാർക്ക് സ്വന്തമായി ഭൂമിയില്ലെന്ന് നിങ്ങൾ പറയുന്നു. അതിനാൽ 10 സെൻറ് ഭൂമി വീതം ഓരോരുത്തർക്കും സൗകര്യപ്പെടുത്തി കൊടുക്കുക എന്നത് ഗുരുതരമായ പ്രശ്നമായിരിക്കും, അതായത്,27000ഏക്കർഭൂമി നൽകുക എന്നത് അത്രയും ഭൂമി എവിടുന്ന്കണ്ടെത്താനാകും എന്നതാണ്.തുടർന്ന് ദിവാൻ വീണ്ടും ഇങ്ങനെ വിവരിക്കുന്നു ….

ഇങ്ങനെഒരുനിർദ്ദേശംനൽകാൻപോലുംഞാൻഭയപ്പെടുന്നു,അഥവാ,നിങ്ങൾനിർദ്ദേശിച്ചത്പോലെ വിളക്കിത്തല നായന്മാർക്കെല്ലാം എവിടെയെങ്കിലും ഭൂമി പതിച്ചു കൊടുത്തു എന്നിരിക്കട്ടെ അവർ ഒരിടത്ത് താമസമാക്കുകയും തന്മൂലം അവർക്ക് പരമ്പരാഗതമായ തൊഴിൽ ചെയ്ത് ജീവിക്കാൻ കഴിയാതെ വരികയും ചെയ്യും എന്ന സ്ഥിതി ആയിരിക്കും അതിന്റെ പിന്നീടുള്ള പരിണിത ഫലം. ഏതായാലും ഈ കാര്യംപരിഗണിക്കുന്നുണ്ട്.

ഇതിന് ആവശ്യമായ നടപടികൾ വളരെ ശ്രദ്ധാപൂർവ്വം കൈക്കൊള്ളാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകാം …… എന്നിട്ട് നിങ്ങളുടെ സമുദായത്തെ എങ്ങനെയെങ്കിലും സഹായിക്കാൻ ആകുമോ എന്ന് നോക്കട്ടെ …… ഇതു സംബന്ധിച്ച രേഖകളും വിശദാംശങ്ങളും നിങ്ങൾ നേരത്തെ തന്നെ പ്രസ്തുത കമ്മീഷണർക്ക് നൽകുന്നതും സഹായകരമായിരിക്കും ,ഇതായിരുന്നു ദിവാന്റെ മറുപടി. ഇതിൽ നിന്നും മനസ്സിലാക്കാവുന്ന ഒരു കാര്യം കൂടി ഉണ്ട് . വിളക്കിത്തല നായന്മാർ വൈദ്യ ചികിത്സകരും കൃഷിക്കാരുംആയിരുന്നുഎന്നതാണ് ദിവാന്റെമറുപടിയിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.

*ജാതികളിലെപിരിവ്*

1 വിളക്കിത്തലനായർ

2വിളക്കിത്തലരായർ

3 വിളക്കിത്തറവൻ

4 വിളക്കിത്തലവൻ

പാരമ്പര്യ കുല തൊഴിൽ വൈദ്യചികിത്സകരായവിളക്കിത്തലനായർസമുദായവുമായി പുലബന്ധം ഇല്ലാത്തവരാണ് മറ്റു മൂന്ന്സമുദായങ്ങൾ  i.e (വിളക്കിത്തലരായർ, വിളക്കിത്തറവൻ & വിളക്കിത്തലവൻ)

ഈ പറഞ്ഞമറ്റു സമുദായക്കാരുടെപാരമ്പര്യതൊഴിൽക്ഷുരകപണിആണ് ,പാലക്കാട് ഭാഗങ്ങളിലും മറ്റു വടക്കൻ ജില്ലകളിലും ഇവർ വസിക്കുന്നു,  ജനസംഖ്യയിൽ വളരെ കുറവാണ്.

“കുറുപ്പൻമാർ”

കൊങ്ങിണി ക്ഷുരകൻമാരെയാണ് കുറുപ്പൻമാർ എന്ന് പറയുന്നത്

അമ്പിട്ടൻഎന്നാൽഎന്ത് ?(അമ്പിഷ്ഠൻ സംസ്കൃത വാക്ക് )

അമ്പിട്ടൻ എന്നാൽ കമ്മാളന്മാരുടെ പുരോഹിതന്മാരും, ക്ഷുരകരുമാണ്,മനുസ്മൃതിയിൽ ബ്രാഹ്മണന് വൈശ്യസ്ത്രീയിൽഉണ്ടായതാണ്ഇവർഎന്ന്പറയുന്നു,ഇവരുടെയുംപാരമ്പര്യതൊഴിൽക്ഷുരകവൃത്തിയാണ്. കേരളോൽപത്തിയിലുളള ഐതിഹ്യങ്ങളിലും ഇവരെപ്പറ്റി പറയുന്നുണ്ട്.

അതുപോലെക്ഷുരകന്മാർഎന്നുപറഞ്ഞാൽ,പാരമ്പര്യമായികുലത്തൊഴിൽക്ഷുരകവൃത്തിഅനുഷ്ടിച്ചവരുന്നവർആണ്,അതായത്,കാവുതീയാർ,പണ്ഡിതർ,ഈഴവാത്തി,മരുത്വാർ,ഒസ്താൻ(മുസ്ലിം)വിളക്കിത്തലവൻ,വിളക്കിത്തറവൻ,വിളക്കിത്തലരായർ..

എന്നാൽഇന്ന്ആധുനീകകാലഘട്ടത്തിൽ,ഇതേ തൊഴിൽ തന്നെ ആധുനീകനാമധേയമായ “ബ്യൂട്ടിഷ്യൻ”എന്ന പേരിൽ  നമ്പുതിരിമുതൽനായാടിവരെയുള്ളസമുദായങ്ങൾവെറുംഒരുതൊഴിലായീമാത്രംഈതൊഴിൽചെയ്തുവരുന്നുണ്ട്, അതുപോലെതന്നെയാണ്  വിളക്കിത്തല നായർ സമുദായവും ഒരു തൊഴിൽ ആയിട്ട്  മാത്രം ചെയ്തു പോരുന്നു .

ആരാലുംഅറിയപ്പെടാതെയുംസ്വന്തംകുടുബക്കാർപോലുംഉയർത്തികാട്ടാൻശ്രമിക്കാതെയുംകിടന്നഷഡാനനൻനായരേയുംഅപ്പാവുവൈദ്യനേയുംപറ്റിയുംവിളക്കിത്തലനായർസമുദായത്തിന്റെചരിത്രവും ലോകത്തിന്മുന്നിൽഅറിയിച്ചത്2012മുതൽനിശബ്ദമായിപ്രവർത്തിച്ചുവന്നതും2020ൽ274/20എന്നരജിസ്ട്രേഷൻനമ്പരോടുകൂടിയവിളക്കിത്തലനായർസഭഎന്നസംഘടനയും,അതിന്ചുക്കാൻപിടിച്ചസുരേഷ്കുന്നത്തുമാണ്.ആദ്യമായിആചാര്യദിനങ്ങൾസംഘടിപ്പിച്ച്മലയാളംഇംഗ്ലീഷ്ഉൾപ്പെടെയുള്ളപത്രങ്ങൾവഴിയുംദൃശ്യമാധ്യമങ്ങൾവഴിയും,ആചാര്യസ്മൃതിസാഗരംഎന്നപേരിൽപതാകദിനമായുംനവംബർഒന്ന്ഷഡാനനദിനമായും,നവംബർ27അപ്പാവുവൈദ്യൻദിനമായുംആചരിച്ചുവരികയാണ്.കൂടാതെഇവരുടെപേരിൽസമൂഹത്തിലെപത്മശ്രീഉൾപ്പെടെലഭിച്ചപ്രബലർക്ക്അവാർഡുകൾനൽകുകയുംആചാര്യഅപ്പാവുവൈദ്യൻഷഡാനനസ്വാമിചാരിറ്റബിൾട്രസ്റ്റുരൂപീകരിച്ച്സമുദായത്തിലെപാവപ്പെട്ടവരെസഹായിച്ചു വരുന്നു

വിളക്കിത്തലനായർ വാർത്തകൾ